Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bell Project

Kannur

ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി​യി​ൽ വാ​ട്ട​ർ ബെ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം

ഉ​ദ​യ​ഗി​രി: കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത് ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ൽ വാ​ട്ട​ർ ബെ​ൽ പ​ദ്ധ​തി​യാ​രം​ഭി​ച്ചു.​സ്കൂ​ളി​ൽ പ​ഠ​ന​ത്തി​നി​ട​യി​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ബെ​ൽ മു​ഴ​ക്കു​ന്പോ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഈ ​സ​മ​യം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ദാ​ഹം തോ​ന്നു​മ്പോ​ൾ മാ​ത്രം വെ​ള്ളം കു​ടി​ക്കു​ന്ന രീ​തി മാ​റ്റി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നു​ള്ള ക​ണ്ടെ​ത്തെ​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ഴി നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ ക​ഴി​യും. ക്ലാ​സ്മു​റി​ക​ളി​ൽ ദീ​ർ​ഘ​നേ​രം ക​ഴി​യു​ന്ന കു​ട്ടി​ക​ൾ കു​ടി​ക്കാ​നാ​യി വെ​ള്ളം കൊ​ണ്ടു വ​ന്നാ​ലും കു​ടി​ക്കാ​ൻ മ​റ​ന്നു പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ വാ​ട്ട​ർ ബെ​ല്ലി​ലൂ​ടെ സാ​ധ്യ​മാ​കും.

ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കൃ​ത്യ​മാ​യി നി​ല​നി​ർ​ത്തു​ന്ന​ത് കു​ട്ടി​ക​ളി​ലെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കാ​നും പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ചെ​റു​പ്പ​ത്തി​ലേ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ത്താ​ൽ ഭാ​വി​യി​ൽ വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നു​മാ​കും. അ​മി​ത​മാ​യ ചൂ​ടും പ​ഠ​ന​ഭാ​ര​വും കാ​ര​ണം കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന ക്ഷീ​ണ​വും ത​ള​ർ​ച്ച​യും കു​റ​യ്ക്കാ​ൻ ഇ​ട​യ്ക്കി​ടെ​യു​ള്ള ജ​ല​പാ​നം സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യെ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ്ര​ശം​സി​ച്ചു. എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ ആ​രോ​ഗ്യ സം​രം​ഭ​ത്തെ സ്വീ​ക​രി​ച്ച​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up